ഇതിന്റെ സംസ്ഥാന തല പരിപാടികളുടെ ഉല്‍ഘാടനം പാലക്കാട് കൊപ്പം ലയന്‍സ് ഹാളില്‍ പ്രമുഖ നരവംശ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ പി. ആര്‍. ജി. മാത്തൂര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ പ്രൊഫ. കെ.സുരേഷ്ബാബു പരിസ്ഥിതി സന്തുലനവും സുസ്ഥിര വികസനം എന്ന വിഷയത്തിലും; ശ്രീ ലളിത് ബാബു വിവരാവകാശ നിയമം എന്ന വിഷയത്തിലും പ്രഭന്തങ്ങള്‍ അവതരിപ്പിച്ചു.
ആര്‍ട്ട് ഓഫ് ലിവിംഗ് സംസ്ഥാന സേവാ കോ ഓടിനടോര്‍ ശ്രീ ബാബുരാജ് ഐക്യ രാഷ്ട്ര സഭയുടെ 'മില്ലേനിയം കാമ്പൈന്‍' പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ നടപ്പിലാക്കാം എന്ന് വിസദീകരിച്ചു.ജില്ലാ കോ ഓടിനടോര്‍ ശ്രീ റ്റി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. മധ്യ മേഖല കോ ഓടിനടോര്‍ ശ്രീ പ്രവീണ്‍ ചന്ദ്രന്‍, സംസ്ഥാന സമിതിയന്ഗം ശ്രീമതി ശാന്ത ദേവി എന്നിവര്‍ ആസംസകള്‍ അറിയിച്ചു. ശ്രീ പ്രചോദ് സ്വാഗതവും, ശ്രീ ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഒക്ടോബര്‍ 17, 18, 19 തിയതികളില്‍ ഐക്യ രാഷ്ട്ര സഭയുടെ 'മില്ലേനിയം കാമ്പൈന്‍' പ്രതിജ്ഞ ചൊല്ലല്‍ , കൂടയോട്ടം, വൃക്ഷം നടല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്കൂള്‍, കോളേജ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് പങ്കു ചേരാം. പരിസ്ഥിതി സന്തുലനവും സുസ്ഥിര വികസനം , വിവരാവകാശ നിയമം എന്നീ വിഷയങ്ങളില്‍ സെമിനാറും സൌജന്യമായി സംഘടിപ്പിക്കാം.
താല്പര്യമുള്ളവര്‍ 9447482495 എന്ന നമ്പരില്‍ അറിയിക്കുക.
No comments:
Post a Comment