Art of Living Tattamangalam Sub-centre, Palakkad District, Kerala, India. PIN- 678102. Phone: 09447700321, 09746223669,09495448528,09447240152 E-mail: aoltattamangalam@gmail.com
Palakkad Weather forecast
Showing posts with label സത്സംഗ് ആര്‍ട്ട് ഓഫ് ലിവിംഗ്. Show all posts
Showing posts with label സത്സംഗ് ആര്‍ട്ട് ഓഫ് ലിവിംഗ്. Show all posts
Sunday, July 18, 2010
ജ്യോതിഷം: -സ്വാമി വിവേകാനന്ദന്‍ .
"ജ്യോതിഷവും ആ വക മായാവിദ്യകളുമൊക്കെ ദുര്‍ബലമനസ്സിന്റെ ലക്ഷണമാണ്. അവയ്ക്ക് നിങ്ങളുടെ മനസ്സില്‍ പ്രാധാന്യമേറുന്നുവെന്ന് കണ്ടാല്‍ ഉടന്‍ പോയൊരു ഡോക്ടറെ കാണണം, നല്ല ആഹാരവും കഴിച്ച് വിശ്രമിക്കണം"
-സ്വാമി വിവേകാനന്ദന്‍ .
Friday, October 24, 2008
പടിഞ്ഞാറെ ഗ്രാമത്തില്‍ സത്സംഗ് തുടങ്ങി
Satsang started on 19.10.2008
ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര മണ്ഡപത്തില്‍ 19.10.2008 വൈകുന്നേരം 6 മണിക്ക് സത്സംഗ് തുടങ്ങി. 6.30 മണിക്ക് അവസാനിച്ചു.21 പേര്‍ ഉണ്ടായിരുന്നു . ഇനി എല്ലാ ആഴ്ചയും ഉണ്ടാവും.
അടുത്തത് 25.10.2008, ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക്.
പങ്കെടുക്കുക. സ്വാഗതം.
ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര മണ്ഡപത്തില്‍ 19.10.2008 വൈകുന്നേരം 6 മണിക്ക് സത്സംഗ് തുടങ്ങി. 6.30 മണിക്ക് അവസാനിച്ചു.21 പേര്‍ ഉണ്ടായിരുന്നു . ഇനി എല്ലാ ആഴ്ചയും ഉണ്ടാവും.
അടുത്തത് 25.10.2008, ശനിയാഴ്ച വൈകുന്നേരം 5.30 മണിക്ക്.
പങ്കെടുക്കുക. സ്വാഗതം.
---------------------------
Report of Free Navchethna Mega Course conducted at Tattamanglam.
(09.10.08 to 12.10.2008)
ആര്‍ട്ട് ഓഫ് ലിവിംഗ് തത്തമംഗലം സബ് സെന്‍റെര്‍ സൌജന്യമായി രണ്ടായിരത്തോളം പേര്‍ക്ക് നവചേതന കോഴ്സ് നല്കി.
സംഘര്‍ഷ വിമുക്തമായ സമൂഹവും രോഗമില്ലാത്ത ശരീരവും താളാത്മകമായ ശ്വാസവും ആശന്കകളില്‍് നിന്നു മുക്തമായ മനസ്സും, മുന്‍ വിധിയില്ലാത്ത ബുദ്ധിയും, വിസ്മൃതമല്ലാത്ത ഓര്‍മയും ഓരോരുത്തരുടെയും ജന്മാവകാശമാണ് എന്നത് ജനങ്ങളില്‍ എത്തിക്കുക എന്ന ദൌത്യമാണ് കോഴ്സസിന്റെത്. ഇതിനായി ലളിതവും ശക്തവുമായ പ്രാണായാമം, ധ്യാനം, സംഗീതം, ഞാനശകലങ്ങള്‍് തുടങ്ങിയവ പരിശീലന വേളയില്‍ നല്കി.
നാല് ദിവസം വൈകുന്നേരം നാലര മുതല്‍ ആറര വരെ രണ്ടു മണിക്കൂര്‍ വീതമായിരുന്നു പരിശീലനം. തത്തമംഗലം കിഴക്കെ ഗ്രാമത്തില്‍ ശിവന്‍ കോവില്‍ മൈതാനത്താണ് പരിശീലനം നടന്നത്. സുദര്‍ശന ക്രിയയുടെ ശാസ്ത്രീയത സംബന്ധിച്ച ശരീര-മാനസിക ആരോഗ്യ പഠന വിവരങ്ങള്‍ ചര്ച്ച ചെയ്യപ്പെട്ടു. അമേരിക്കയുള്‍്പെടെയുള്ള വികസിത രാജ്യങ്ങളില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സ് വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുണ്ട്.
ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ ആദ്യകാല പ്രവര്‍ത്തകരും സന്ഘടകരുമായ ശ്രീ ചന്ദ്രന്‍, സുന്ദരന്‍ എന്നിവരെ ആദരിക്കുകയും കോഴ്സ് നു നേതൃത്വം നല്കിയ കെ.സി പ്രവീണ്‍, രമണി ടീച്ചര്‍, പന്കജക്ഷി ടീച്ചര്‍, രാധാകൃഷ്ണന്‍, രാജേന്ദ്രന്‍, ആശ്രയം ടീമാംഗങ്ങള്‍് തുടങ്ങിയവരെ യോഗം അനുമോദിക്കുകയും ചെയ്തു.
സമാപന ചടങ്ങായ നാലാം ദിവസം ദീക്ഷ നല്‍കുന്നതിനായി ആര്‍ട്ട് ഓഫ് ലിവിംഗ് ജില്ല ടീച്ചര്‍ കോഓര്ടിനേറ്റര്‍് പ്രോഫോ.നാസ്ഥികുമാര്‍, ഗോകുല്‍ദാസ്, അശോകന്‍ എന്നിവരും എത്തിയിരുന്നു. ക്യാമ്പ് അംഗങ്ങള്‍ക്ക് പ്രസാദമായി മധുരവും വൃക്ഷതൈകളും നല്കി.
സ്ത്രീകള്‍, കുട്ടികള്‍, പ്രായം ചെന്നവര്‍, യുവാക്കള്‍ തുടങ്ങി സമൂഹത്തിലെ വിവിധ സംസ്കാരങ്ങളില്‍ ജീവിക്കുന്നവരെ ഒരു വേദിയില്‍ എത്തിക്കുന്നതിന് കോഴ്സു സഹായിച്ചു. തത്തമംഗലത്തെയും പരിസര പ്രദേശതയും ഉള്ളവരാണ് ഇതില്‍ പങ്കെടുത്തത്. നാല് ദിവസം നീണ്ട കോഴ്സ്ന് ആര്‍ട്ട് ഓഫ് ലിവിംഗ് നവചേതന അധ്യാപകന്‍ പ്രവീണ്‍ ചന്ദ്രന്‍ നേതൃത്വം നല്കി.
നാല് ദിവസത്തെ പാഠങ്ങള്‍ നല്പ്പത്തൊന്നു ദിവസം പരിശീലിക്കുനതിലൂടെ കോഴ്സു പൂര്‍ത്തിയാകും. ഇതിനായി സാധന, സേവ, സത്സംഗ് എന്നിവക്കുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
അതിന് ശേഷം ബേസിക് കോഴ്സ്നു താല്പര്യമുള്ളവര്‍ക്ക് 9895641967, 9746223669,9447700321 എന്ന നമ്പരില്‍ പേരു രജിസ്റ്റര്‍ ചെയ്യാം. E-mail: aoltattamangalam@gmail.com
Subscribe to:
Posts (Atom)