ബാംഗ്ലൂര്‍: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ബാംഗ്ലൂര്‍ കനകപുര റോഡിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് ആശ്രമത്തിന്റെ പരിസരത്തുവെച്ചാണ് അജ്ഞാതന്‍ അദ്ദേഹത്തിനുനേരെ വെടിയുതിര്‍ത്തത്. ഒരു അനുയായിക്ക് വെടിയേറ്റു. ശ്രീശ്രീ രവിശങ്കര്‍ സുരക്ഷിതനാണ്.
ഞായറാഴ്ച രാത്രി ഏഴ് മണിക്ക് പതിവ് സത്സംഗം പൂര്‍ത്തിയാക്കി വേദിയില്‍ നിന്നിറങ്ങി കാറില്‍ കയറിയപ്പോഴാണ് അദ്ദേഹത്തിനുെേര അനുയായികള്‍ക്കിടയില്‍നിന്ന് ഒരാള്‍ അപ്രതീക്ഷിതമായി വെടിവെച്ചത്. ഇതിനോടകംതന്നെ ശ്രീശ്രീ രവിശങ്കര്‍ കാറില്‍ കയറിക്കഴിഞ്ഞിരുന്നതിനാല് പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഞായറാഴ്ചയായതുകൊണ്ട് ആശ്രമത്തിലെത്തുന്നവര്ക്ക് ഒരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നില്ല. 0.22 റൈഫിളില്‍ നിന്നാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. വിനയ് എന്ന അനുയായിക്കാണ് വെടിയേറ്റത്. ഇയാളെ ബാംഗ്ലൂരിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെച്ചയാള്‍ പോലീസിന്റെ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് വിസമ്മതിച്ചു.
ശ്രീശ്രീ രവിശങ്കറിന്റെ സുരക്ഷയ്ക്ക് രണ്ട് ഗണ്മാന്മാരാണ് പതിവായുള്ളത്. ഇതില്‍ ഒരാള്‍ കാറില്‍ കയറിയിരുന്നു. രണ്ടാമത്തെയാള്‍ കാറിനു പുറത്തായിരുന്നു.
സിറ്റി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അനുയായികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശ്രമാധികൃതര്‍ അറിയിച്ചു.
http://www.mathrubhumi.com/online/malayalam/news/story/336060/2010-05-31/india
-------------------------------------------------------------------------------
Malayala Manorama report:
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+News&contentId=7313173&tabId=11&contentType=EDITORIAL&BV_ID=@@@
No comments:
Post a Comment