ചിത്രങ്ങള്‍ : ശ്രീ കൃഷ്ണനുണ്ണി
ഗുരുപൂജ, സത്സംഗ് കൂടുതല്‍ ചിത്രങ്ങള്‍
ഒക്ടോബര്‍ ഒന്നാം തിയതി വൈകുന്നേരം 6.15 നു ഗുരുപൂജ തുടങ്ങി. നൂറോളം പേര്‍ ആര്‍ട്ട് ഓഫ് ലിവിംഗ് കുടുംബത്തില്‍ നിന്നും അല്ലാതെയും പങ്കെടുത്തിരുന്നു. ഗുരുപൂജക്ക് മുന്നോടിയായി ഡോക്ടര്‍ കുഞ്ഞിക്കണ്ണന്‍ അവര്‍കള്‍ നിലവിളക്ക് കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മാധവനുണ്ണി പരിപാടികളെ കുറിച്ച് വിസദീകരണം നല്കി.
ആര്‍ട്ട് ഓഫ് ലിവിംഗ് പാലക്കാട് ഗുരുപൂജ കര്‍മി ശ്രീ രാമചന്ദ്രന്‍ അവര്‍കള്‍ ഗുരുപൂജ എന്താണെന്നും, എന്തിനാണെന്നും ബോധ്യപ്പെടുത്തി. കാരണം നിരവധി പേര്‍ ഇത്തരം പരിപാടിക്ക് ആദ്യമാണ് പങ്കെടുക്കുന്നത്. (ഗുരുപൂജ എന്നത് നമുക്കു അറിവുകള്‍ പകര്‍ന്നു തന്ന പ്രകൃതിക്ക് നമ്മുടെ സന്തോഷം അറിയിക്കുന്ന അവസരമാണ്. കുറച്ചു സമയം സന്തോഷമായി സംഗീതത്തില്‍ ലയിച്ചിരിക്കുക.)
ഗുരുപൂജയുടെ തുടര്‍ച്ചയായി ഒന്നര മണിക്കൂരിലേറെ സത്സംഗ് നടന്നു. പാലക്കാട് ഗീത ടീച്ചര്‍ , ഡോ.ദേവദാസ്, ഡോ.വിനോദിനി ദേവദാസ്, ശ്രീ ചന്ദ്രന്‍, ശ്രീ സുന്ദരന്‍, ശ്രീ രാധാകൃഷ്ണന്‍, ശ്രീ. രാജേന്ദ്രന്‍, ശ്രീ കെ സി പ്രവീണ്‍ , ശ്രിമതി രാധാമണി, ശ്രിമതി രമണി ശ്രിമതി പങ്കജാക്ഷിതുടങ്ങിയവരും, എന്‍.എസ്.എസ്. തത്തമംഗലം യുണിറ്റ് നേതൃത്വോം , മഹിള യുണിറ്റ് അംഗങ്ങളും പ്രത്യേകം സന്നിഹിതരായിരുന്നു. കുഴല്‍മന്നം, പാലക്കാട് യുണിറ്റ് പ്രവര്‍ത്തകരും വന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികളും യുവതി - യുവാക്കളും സജീവമായി പങ്കെടുത്തു.
പഴവര്‍ഗങ്ങളും ഇഡ്ഡലി - ചട്ണി -സാംബാര്‍ , മധുരം , ചായ എന്നിവ നല്ലൊരു സാത്വിക ഭക്ഷണ കൂട്ടായി.
അറിയിപ്പ്.
- എല്ലാ ഞായറാഴ്ച്ചയും രാവിലെ ഏഴു മണിക്ക് ഇതേ കെട്ടിടത്തില്‍ ബേസിക് കോഴ്സ് ഫോളോ അപ്പ്‌ഉണ്ടായിരിക്കും.
- എല്ലാ മാസവും ആദ്യ വ്യായാഴ്ച്ച വൈകുന്നേരം സത്സങ്ങും ഉണ്ടായിരിക്കും.
No comments:
Post a Comment